• Home
  • Detailed News

ഇന്ത്യയിൽ സന്ദർശനം നടത്തി ഒലാഫ് ഷോൾസ്; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

February 26, 2023

ബെംഗളൂരു ∙ യുക്രെയ്നിലെ റഷ്യന്‍ കടന്നാക്രമണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ലോകമാകെ ആയെന്നു ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്.

നൈപുണ്യവും ശേഷിയുമുള്ള ആളുകളെ ജര്‍മനി റിക്രൂട്ട് ചെയ്യും. മേയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയിലെ ജര്‍മന്‍ താല്‍പ്പര്യം ഇന്ത്യയെ കൂടുതല്‍ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

യുക്രെയ്ന്‍–റഷ്യ യുദ്ധം ലോകത്തെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ഷോള്‍സ് പറഞ്ഞു. ഭക്ഷ്യ–ഇന്ധന വിതരണ ശൃംഖലകള്‍ മുതല്‍ പലയിടങ്ങളിലും പ്രശ്നം.

ചുമതലയേറ്റശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഒലാഫ് ഷോള്‍സ് തനിക്കും മോദിക്കും പല വിഷയങ്ങളിലും ഏക ആശയമാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ യുവതയുടെ കഴിവും ശേഷിയും ഏറെ പ്രസിദ്ധമാണെന്നും നൈപുണ്യവും കഴിവുമുള്ള ആളുകളെ ജര്‍മനി റിക്രൂട്ട് ചെയ്യുമെന്നും ചാന്‍സലര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

റഷ്യ–യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാന പ്രക്രിയയില്‍ എന്തു സംഭാവന നല്‍കാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

മേയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയിലെ അവസരങ്ങളിലുള്ള ജര്‍മന്‍ താല്‍പ്പര്യങ്ങളില്‍ രാജ്യം പ്രചോദിതരാണെന്ന് മോദി പറഞ്ഞു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ത്യയിലെത്തിയത്.
ബിസിനസ് രംഗത്തെയും വിവിധ കമ്പനി മേധാവികളുടെയും ഒരു വന്‍ സംഘവും ഒപ്പമുണ്ട്.

Share with your friends!
Rome booked.net
+14°C
© 2020 Europe Malayali News Online. All rights reserved Web Design Company in India